നവകേരളീയം കുടിശിക നിവാരണ പദ്ധതി
1495160
Tuesday, January 14, 2025 6:23 AM IST
നെയ്യാറ്റിൻകര: കേരള ഗവൺമെന്റ് പ്രഖ്യാപിച്ച സഹകരണ സംഘങ്ങളുടെ ഒറ്റത്തവണ കുടിശിക നിവാരണം ചെങ്കൽ സഹകരണ ബാങ്കിൽ കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ് തു. ബാങ്ക് പ്രസിഡന്റ് ഡി.കെ. ജയാസൈമൺ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ എസ്.പി. അനിൽ, യൂണിറ്റ് ഇൻസ്പെക്ടർ എസ്.കെ. പ്രദീപ്, മുൻ പ്രസിഡന്റ് എം.ആർ. സൈമൺ തുടങ്ങിയവർ സംസാരിച്ചു.
53 ദിവസം നീണ്ടു നിൽക്കുന്ന കുടിശിക നിവാരണ പദ്ധതിക്കാണ് ചെങ്കൽ സർവീസ് സഹകരണ ബാങ്കിൽ തുടക്കം കുറിച്ചത്. ബാങ്ക് സെക്രട്ടറി വി.വി. വിമൽ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.