നഗരസഭയുടെ പൊതു ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നു നൽകി
1494891
Monday, January 13, 2025 6:29 AM IST
കൊട്ടാരക്കര: നഗരസഭയുടെ ഉഗ്രംകുന്നിൽ ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ ഗ്യാസ് ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നു നൽകി. ഉഗ്രംകുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ, ഫൈസൽ ബഷീർ, സുഷമ, മിനി കുമാരി, കൗൺസിലർമാരായ എ. ഷാജു, അനിത ഗോപകുമാർ, ബിജി ഷാജി, സബിത, കണ്ണാട്ട്രവി, ശ്രീരാജ്, ബിനി എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശ്മശാനം പൂർത്തീകരിച്ചത് .