മെഡിക്കൽ കോളജ് വിദ്യാർഥികൾ സ്നേഹാശ്രമം സന്ദർശിച്ചു
1495148
Tuesday, January 14, 2025 6:13 AM IST
പാരിപ്പള്ളി: ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാർഥികളുടെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥികൾ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചു.
കലാപരിപാടികൾ അവതരിപ്പിച്ചു. ശുചീകരണം, അച്ഛനമ്മമാരുമായി സംവാദം, മെഡിക്കൽ പരിശോധന, ക്ലാസ് എന്നിവ നടത്തി.
മനഃ ശാസ്ത്രവിഭാഗത്തിലെ ഡോ. മനോ രാകേഷ് ഉദ്ഘാടനം ചെയ്തു. അനന്തുവും റേയ്ച്ചലും പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹാശ്രമം കുടുംബാംഗങ്ങൾക്ക് സ്നേഹസമ്മാനങ്ങൾ നൽകിയാണ് ക്യാമ്പംഗങ്ങൾ മടങ്ങിയത്. നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു.