കിഴക്കേ കല്ലടയിൽ മാലിന്യമുക്തം കാമ്പയിൻ തുടങ്ങി
1494883
Monday, January 13, 2025 6:17 AM IST
കുണ്ടറ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി "ഇനി ഞാൻ ഒഴുകട്ടെ" നീർച്ചാൽ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രാജുലോറൻസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് അംഗങ്ങളായ വിജയമ്മ, ഉമാദേവിയമ്മ, മായാദേവി, പ്രദീപ്കുമാർ, അസിസ്റ്റന്റ സെക്രട്ടറി ഇ.എം. ഷിബു, അസിസ്റ്റന്റ് എൻജിനീയർ രമ്യ കൃഷ്ണൻ, ഫെബി വിൽസൺ, പ്രണവ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജെസി കുട്ടി എന്നിവർ പ്രസംഗിച്ചു.