സെന്റ് ഗ്രിഗോറിയോസ് കോളജിലെ ദ്വിദിന സെമിനാർ സമാപിച്ചു
1494579
Sunday, January 12, 2025 6:14 AM IST
കൊട്ടാരക്കര: " ഇന്ത്യയിലെ ജനാധിപത്യം ഭരണഘടന സാമൂഹ്യനീതി " എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് ഗ്രിഗോറിയസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫെയർസും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാർ സമാപിച്ചു.
ഡോ. രാജു നാരായണ സ്വാമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭരണഘടനയിൽ വിശ്വാസവും ജനാധിപത്യബോധവുമുള്ള യുവതലമുറയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സ്പെഷൽ സെക്രട്ടറി ഷൈനി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സുമി അലക്സ്, കോളജ് മാനേജർ ഫാ. ബേബി തോമസ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ശ്രീലക്ഷ്മി ജയൻ, സെമിനാർ കോ ഓർഡിനേറ്റർ ഡോ. ജെഫിൻ തോമസ് മാമ്മൻ എപ്രസംഗിച്ചു.