വ്യാപാര സംരക്ഷണ ജാഥ: സ്വാഗതസംഘം രൂപീകരിച്ചു
1495154
Tuesday, January 14, 2025 6:23 AM IST
കരുനാഗപ്പള്ളി: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ ജാഥയ്ക്ക് 24 ന് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകാൻ സ്വാഗതസംഘം രൂപീകരിച്ചു.13 ന് കാസർഗോട്ട് സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 24 ന് ഉച്ചയ്ക്ക് 12 ന് കരുനാഗപ്പള്ളിയിൽ എത്തിച്ചേരും.
കരുനാഗപ്പള്ളി ടൗൺ ക്ലബ് ഹാളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. മീന സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സമിതി ജില്ലാ ട്രഷറർ ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി അരുൺ, അജയകുമാർ, അബ്ദുൽ ലത്തീഫ്, ജി. ഷണ്മുഖൻ, ഷാനവാസ്, സബിത, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
101 അംഗ സംഘാടക സമിതി രക്ഷാധികാരികളായി ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, സൂസൻ കോടി, ആർ. രവീന്ദ്രൻ എന്നിവരെയും ആർ. സന്തോഷ് ചെയർമാൻ, സബിത, എ. അജയകുമാർ, അബ്ദുല്ലത്തീഫ് - വൈസ് ചെയർമാൻ, അരുൺൺ- കൺവീനർ, ഷാനവാസ്, ഷണ്മുഖൻ, അശോകൻ - ജോയിൻ കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.