തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ കൃ​തി​ക​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും നൃ​ത്താ​വി​ഷ്‌​ക്കാ​രം ഒ​രു​ക്കി ദൈ​വ​ദ​ശ​കം കൂ​ട്ടാ​യ്മ. ഗു​രു കൃ​തി​ക​ള്‍ ഭാ​ര​തീ​യ നാ​ട്യ​ക​ല​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ദൈ​വ​ദ​ശ​കം കൂ​ട്ടാ​യ്മ​യു​ടെ എന്‍റെ ഗു​രു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നൃ​ത്തപ​രി​ശീ​ല​ന ക്യാന്പ് ഒ​രു​ക്കി​യ​ത്.

വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി ഭ​വ​നി​ല്‍ ശി​വ​ഗി​രി മ​ഠം ഗു​രുധ​ര്‍​മ പ്ര​ചാ​ര​ണ സ​ഭ സെ​ക്ര​ട്ട​റി സ്വാ​മി അ​സം​ഗാ​ന​ന്ദ ഗി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ ഗു​രു ര​ചി​ച്ച ദൈ​വ​ദ​ശ​കം 111 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും ആ​ഗോ​ള ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നു സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി പ​റ​ഞ്ഞു. ദൈ​വ​ദ​ശ​കം ചെ​യ​ര്‍​മാ​ന്‍ ഗി​രീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

ഗു​രുധ​ര്‍​മ പ്ര​ചാ​ര​ണ സ​ഭ യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് സ​ഹ​ദേ​വ​ന്‍ സ​ന്ദേ​ശം ന​ല്‍​കി. ഭ​ര​ത​നാ​ട്യം ന​ര്‍​ത്ത​ക​നും നൃത്ത സം​വി​ധാ​യ​ക​നു​മാ​യ സു​ദ​ര്‍​ശ​ന്‍ ക​ലാ​ക്ഷേ​ത്ര ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. ക​ലാ​മ​ണ്ഡ​ലം ല​ക്ഷ്മി വി​നോ​ദ് ദൈ​വ​ദ​ശ​കം മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ച്ചു.

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം സ്വാ​മി ശ​ങ്ക​രാ​ന​ന്ദ നി​ര്‍​വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മ​ഞ്ജു എം. ​കു​മാ​ര്‍, സി​നി കെ. ​തോ​മ​സ്, എ​ന്‍റെ ഗു​രു തി​രു​വ​ന​ന്ത​പു​രം കോ- ഓ​ര്‍​ഡി​നേറ്റ​ര്‍​മാ​യ ബി​ന്ദു പ്ര​ദീ​പ്, സൗ​മ്യ സു​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.