നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് ചേ​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ബീ​നയെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ ചേ​ര​പ്പ​ള്ളി വ​ലി​യ​മ​ല ത​ടത്ത​രി​ക​ത്ത്വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​റി(42)നെ ​ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ‌

അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദിക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു ബീ​ന​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെത്തി​യ പോ​ലീ​സ് ബീ​ന​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ശേ​ഷം അ​ക്ര​മാ​സ​ക്ത​നാ​യി നി​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​ജീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വേ​ണു,ു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ് ത​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യപ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.