നവോഥാന സംഗമം മയ്യനാട്ട് 13-ന്
1495144
Tuesday, January 14, 2025 6:13 AM IST
കൊല്ലം: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണ ഭാഗമായി ചരമശതാബ്ദി ആചരണ സമിതി സംഘടിപ്പിക്കുന്ന നവോഥാന യാത്ര 13 ന് രാവിലെ ഒന്പതിന് മയ്യനാട് എത്തിച്ചേരും.മയ്യനാട് ജംഗ്ഷനിൽ നടക്കുന്ന നവോഥാന സംഗമം സമിതി ജില്ലാ ചെയർമാൻ കൂടിയായ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കരുണാകരൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ. ബിജു മുഖ്യപ്രഭാഷണം നടത്തും. നിരൂപകൻ കെ. പ്രസന്നരാജൻ, അജിത്ത് നീലികുളം, അഡ്വ.എൻ. ഷൺമുഖദാസ്, എൻ. ടെന്നിസൺ, സുരേഷ് വാക്കനാട്, അഡ്വ.കെപി.സജിനാഥ്, രാജു. ഡി. മംഗലത്ത്,ശ്രീകുമാർ പ്ലാക്കാട്, വി.പി. രാജീവൻ, വി. സിന്ധു, ഡോ. സുകന്യ കുമാർ, രമേശൻ, ആർ. തുടങ്ങിയവർ പ്രസംഗിക്കും. കുമാരനാശാൻ കവിതകളുടെ ആലാപനം, ഗാനസദസ്, സ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസ്, പ്രബന്ധരചന കാവ്യാലാപന മത്സര വിജയികൾക്കുള്ള സമ്മാനദാനം നടക്കും.
കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ നിന്നാരംഭിച്ച് 16 ന് ആശാൻ ചരമമടഞ്ഞ പല്ലനയിൽ സമാപിക്കും. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി കുമാരി ഹരിചന്ദന അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ഡാൻസ് ഡ്രാമ തുടങ്ങിയ കലാരൂപങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന നവോഥാന സംഗമങ്ങളിൽ നടക്കും.