മഞ്ഞക്കാല ട്രിനിറ്റി ചർച്ച് പ്ലാറ്റിനം ജൂബിലി വിളംബര ജാഥ നടത്തി
1494892
Monday, January 13, 2025 6:29 AM IST
പത്തനാപുരം: തലവൂർ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിളംബര ജാഥ പോലീസ് സബ് ഇൻസ്പെക്ടർ ഗംഗാ പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇടവക വികാരി റവ. ജോജി ജോൺ അധ്യക്ഷത വഹിച്ചു. ജൂബിലി ജനറൽ കൺവീനർ പി.എ. സജിമോൻ, ഇടവക ചുമതലക്കാരായ റെന്നി ജോൺ, വി.ടി. സാംകുട്ടി, ജോസ് ജോർജ്, ടി.ജോർജ് കുട്ടി എന്നിവർ പ്രസംഗിച്ചു.
മാതൃ ഇടവകയായ തലവൂർ മാർത്തോമാ പള്ളിയിൽ സ്വീകരണത്തിനും സ്ത്രോത്ര ശുശ്രൂഷയ്ക്കും വികാരി റവ. അലക്സാണ്ടർ ജോർജ്, റവ. ജോൺ ഏബ്രഹാം, എൽ. സോമൻ, തങ്കച്ചൻ, ഒ. ബാബു, പി. ജോൺ എന്നിവർ നേതൃത്വം നൽകി.
ദീപശിഖാ , ഫ്ലോട്ട്, ഇടവകാംഗങ്ങൾ ഒരുക്കിയ "മെഗാ കോൽകളി " എന്നിവ വിളംബര ജാഥയ്ക്ക് നിറപകിട്ടേകി.