ഇരവിപുരം -കാവൽപ്പുര റെയിൽവേ മേൽപ്പാലം: പൂർത്തിയാക്കണമെന്ന് ബസുടമകൾ
1495147
Tuesday, January 14, 2025 6:13 AM IST
കൊല്ലം: ഇരവിപുരം കാവൽപ്പുര റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പണി ആരംഭിച്ചിട്ട് മൂന്ന് വർഷം ആയി. ഇതുവരെയും റോഡ് പണി എവിടെയും എത്തിയിട്ടില്ല.
കൂട്ടിക്കട മേൽപ്പാലം കൂടി പണിക്കായി അടച്ചിട്ടാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
പത്തോളം ബസുകളാണ് ഇരവിപുരവുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസ് നടത്തുന്നത്. കാവൽപ്പുര-ഇരവിപുരം റോഡ് അടച്ചിട്ടതുമൂലം മൂന്ന് വർഷമായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഉടമകൾ ബുദ്ധിമുട്ടുകയാണ്.
പല സർവീസുകളും നിർത്തിവയ്ക്കേണ്ട സ്ഥിതിയിലാണ്. എംപി, എംഎൽഎ, റയിൽവേ അധികാരികൾ എന്നിവരോട് സംസാരിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. മേൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കി ഇരവിപുരം കാവൽപ്പുര റോഡ്എത്രയും വേഗത്തിൽ ഗതാഗതത്തിന് തുറന്നില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കേണ്ടിവരും.
പത്രസമ്മേളനത്തിൽ കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, വൈസ്പ്രസിഡന്റുമാരായ കുമ്പളത്ത് രാജേന്ദ്രൻ, വി. ബാലചന്ദ്രൻപിള്ള, ജെ. ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഡി. മഞ്ജുദാസ്, രാധാകൃഷ്ണണപിള്ള, ട്രഷറർ വി.ശശിധരൻപിള്ള എന്നിവർ പങ്കെടുത്തു.