വിദ്യാഭ്യാസം മൂല്യങ്ങളുടെ സമന്വയം: ഡോ.അലക്സാണ്ടർ ജേക്കബ്
1494581
Sunday, January 12, 2025 6:14 AM IST
കൊട്ടാരക്കര: കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ (കിപ്സ്) 21ാംവാർഷികാഘോഷം .മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസം കേവലം അറിവിന്റെ പകർച്ചയല്ല, മറിച്ച് മൂല്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സമന്വയമാണെന്നും നന്മതിന്മകളെ വിശകലനം ചെയ്ത് ശരിയായ ദിശയിൽ സഞ്ചരിക്കുവാനുള്ള ബോധ്യം വിദ്യാഭ്യാസത്തിലൂടെ തലമുറകൾക്ക് പകരപ്പെടണമെന്നുംഅദ്ദേഹം പറഞ്ഞു. സ്കൂൾ ഉപദേശക സമിതി അംഗം ജോൺ വർഗീസ് മുണ്ടയ്ക്കൽ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ബ്രിജേഷ് ഏബ്രഹാം, മേലില പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ. ഷീജോമോൻ, പഞ്ചായത്ത് അംഗങ്ങളായ എം.പി. സജീവ്, സുജ സജി, ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം, ഷിബി ജോൺസൻ, സൂസൻ ഏബ്രഹാം, എയ്ഞ്ചല, ആര്യമാൻ അരുൺ, ആസിഫ് അലി, സാന്ദ്ര തോമസ്, ആഷാ ജേക്കബ് എന്നിവർ പ്രസംഗിച്ചു.