അഭിലാഷ് ഇനി തനിച്ചല്ല; സാന്ത്വന സ്പര്‍ശമായി ഗാന്ധിഭവന്
1495149
Tuesday, January 14, 2025 6:13 AM IST
പത്തനാപുരം: ദൈവം തന്ന വിധിയോട് പടപൊരുതിയ അഭിലാഷിന് തണലേകി ഗാന്ധിഭവന്. കരുനാഗപ്പള്ളി, പാവുമ്പ, വാഴപ്പള്ളി കോളനി വീട്ടില്‍ മന്ദാകിനിയുടെ മകന് അഭിലാഷി(46)നാണ് ഗാന്ധിഭവന് കൈത്താങ്ങായത്.
മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും രണ്ടു വശങ്ങളിലേക്ക് മടങ്ങിപ്പോയ അഭിലാഷിന് നിവര്‍ന്നിരിക്കാനോ അനക്കാനോ കഴിയില്ല.
ചെറുപ്പത്തിലെ അച്ഛന് നഷ്ടപ്പെട്ടു. ഏക സഹോദരി അജിത വിവാഹിതയാണെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതിനാല് സഹോദരനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ആഴ്ചയിലൊരിക്കല്‍ സന്നദ്ധസംഘടനാ പ്രവർത്തകർ എത്തിയാണ് കുളിപ്പിക്കുന്നത്. പാവുമ്പയിലെ സന്നദ്ധപ്രവര്‍ത്തകര്‍ അഭിലാഷിന്റെ ബുദ്ധിമുട്ടുകൾ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനെ ബന്ധപ്പെടുത്തി. തുടർന്നാണ് ഏറ്റെടുത്തത്.
ഗാന്ധിഭവനിലെത്തിച്ച അഭിലാഷിനെ ഗാന്ധിഭവന് സെക്രട്ടറിയുടെയും അസിസ്റ്റന്റ്
സെക്രട്ടറി ജി. ഭുവനചന്ദ്രന്, മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.