യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
1494936
Monday, January 13, 2025 11:07 PM IST
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിന്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ കരുനാഗപ്പളളി പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായർ രാത്രി ഒമ്പതോടെയാണ് തറയിൽ കിടക്കുന്ന നിലയിൽ ശ്യാമയെ കണ്ടത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ഉത്സവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര പരിസരത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തി. മക്കൾ: ദീയരാജ്, ദക്ഷ രാജ്.