നഗരസഭ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
1494898
Monday, January 13, 2025 6:31 AM IST
കൊട്ടാരക്കര: ഭിന്നശേഷിക്കാരുടെ കലാകായിക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'ധ്വനി' മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇത്തരം മേളകൾ സഹായകരമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുൻസിപ്പൽ ചെയർമാൻ എസ്.ആർ.രമേശ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്,
കെ. ഉണ്ണികൃഷ്ണമേനോൻ, എ. മിനി കുമാരി, ജി. സുഷമ്മ, കൗൺസിലർമാരായ അനിത ഗോപകുമാർ, പി. ബിനി, സുഭദ്ര ഭായി, സണ്ണി ജോർജ് വക്കീലഴികത്ത്, ഐസിഡിഎസ് സൂപ്പർവൈസർ എൽസമ്മ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.