കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സമരത്തിലേക്ക്
1495151
Tuesday, January 14, 2025 6:13 AM IST
പാരിപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിക്കാൻ യുഡിഎഫ് പാരിപ്പള്ളി മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
ചാത്തന്നൂർ മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. ബിജു പാരിപ്പള്ളി, എസ്.പി. ശാന്തികുമാർ, ആർ.ഡി. ലാൽ, അഡ്വ. ഇളംകുളം ജെ. വേണുഗോപാൽ, എം. ഷിബു, ഡി. സുഭദ്രാമ്മ, അനിൽ അക്കാദമി, റഹീം നെട്ടയം എന്നിവർ പ്രസംഗിച്ചു.