കല്ലുംതാഴത്ത് ഓഡിറ്റോറിയത്തിന്റേയും ഗുരുന്ദിരത്തിന്റേയും ഉദ്ഘാടനം
1495145
Tuesday, January 14, 2025 6:13 AM IST
കൊല്ലം: എസ്എൻഡിപി കല്ലുംതാഴം ശാഖയുടെ ഓഡിറ്റോറിയം ഉദ്ഘാടനവും നവീകരിച്ച ഗുരുമന്ദിരം സമർപ്പണവും ഇന്ന് വൈകുന്നേരം അഞ്ചിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പി. ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും.
വട്ടയ്ക്കാട്ട് തെക്കതിൽ പി. പ്രശാന്തിനെ ചടങ്ങിൽ ആദരിക്കും. എം. നൗഷാദ് എംഎൽഎ, എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ,
എസ്. ഗീതാകുമാരി, അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, നേതാജി ബി. രാജേന്ദ്രൻ, ഡോ. എസ്. സുലേഖ, ഷീലാ നളിനാക്ഷൻ, ബിന്ദു ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും. ജി.സുമേഷ് സ്വാഗതവും വി. ശശാങ്കൻ നന്ദിയും പറയും.