നടയ്ക്കൽ ഗാന്ധിജി ഗ്രന്ഥശാല അറിവുത്സവം നടത്തി
1495150
Tuesday, January 14, 2025 6:13 AM IST
ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി യുപി വിഭാഗം കുട്ടികൾക്കായി നടത്തിയ അന്തർജില്ലാതല ക്വിസ് മത്സരം - നടയ്ക്കൽ അറിവുത്സവം - നടത്തി. ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. അനിൽകുമാർ അധ്യക്ഷനായിരുന്നു.
ഒന്നാം സ്ഥാനം അതുൽ എസ് (ഗവ. എച്ച്എസ് എസ് പകൽക്കുറി) രണ്ടാം സ്ഥാനം അഭിഷേക് (യുപി സ്കൂൾ കോട്ടുക്കൽ), മൂന്നാം സ്ഥാനം മുഹമ്മദ് ഷെറിൻഷാ (ഗവ. എസ്എൻഡി യുപിഎസ് പട്ടത്താനം) എന്നിവർ കരസ്ഥമാക്കി.
സമ്മാനദാനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ നിർവഹിച്ചു. ഗിരീഷ്കുമാർ നടയ്ക്കൽ, എൻ. സതീശൻ,ആർ. അനിൽകുമാർ,ആർ.യു. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.