ഉളിയക്കോവില്‍ സെന്റ് മേരീസ് സ്കൂള്‍ വാര്‍ഷികം ആരംഭിച്ചു
1494582
Sunday, January 12, 2025 6:14 AM IST
കൊല്ലം: ഉളിയക്കോവില്‍ സെന്റ് മേരീസ് സ്കൂളിന്റെ 35-ാമത് വാര്‍ഷികാഘോഷം ആരംഭിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തി.
സമ്മേളനത്തിൽ സ്കൂള്‍ ചെയര്മാന് ഡോ. ഡി. പൊന്നച്ചന് അധ്യക്ഷത വഹിച്ചു. ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ഡി. റോഷന് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലീഡ് പ്രോഡക്ട് അര്‍ക്കിടെക്റ്റ് സീതു വേണുഗോപാല്‍, പിടിഎ പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവര്‍ മത്സരവിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി, പ്രിന്‍സിപ്പല്‍ മഞ്ജു രാജീവ്, അഡ്മിനിസ്ട്രേറ്റര്‍ ലീലാമ്മ പൊന്നച്ചന്, വൈസ് പ്രിന്‍സിപ്പല്‍ ക്രിസ്റ്റി ഡി. പൊന്നന്, അക്കാഡമിക്ക് കോ ഓര്‍ഡിനേറ്റര്‍ എല്‍. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10.30 ന് സമാപന സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കും.