ആകാശ കാഴ്ച കാണാൻ അവസരമൊരുക്കി കൊല്ലം എസ്എൻ കോളജ്
1494878
Monday, January 13, 2025 6:17 AM IST
കൊല്ലം: പുതുവർഷാരംഭം മുതൽ വിസ്മയകരമായി ആകാശത്തു അണിനിരന്നിരിക്കുന്ന ഗ്രഹങ്ങളേയും ചന്ദ്രനിലെ ഗർത്തങ്ങളെയുഎട്ട് ,ആറ് ഇഞ്ചുകളുടെ വലിയ ടെലിസ്കോപ്പ് ഉപയോഗിച്ച് പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും നേരിൽ കാണാൻ കൊല്ലം ബീച്ചിൽ അവസരമൊരുക്കുന്നു.
കൊല്ലം എസ്എൻ കോളജ് ഫിസിക്സ് ഡിപ്പാർട്മെന്റും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മേയർ പ്രസന്ന ഏണസ്റ്റ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ വ്യാഴത്തിനടുത്ത് എത്തുന്ന വിസ്മയ കാഴ്ച ഇന്നലെ എല്ലാവർക്കും കാണാനായി. ചന്ദ്രൻ ചൊവ്വയുടെ അടുത്തെത്തുന്ന തിങ്കളാഴ്ച വീണ്ടും വാനനിരീക്ഷണത്തിനു വൈകുന്നേരം അഞ്ചുമുതൽബീച്ചിൽ അവസരം ഒരുക്കിയിട്ടുണ്ട്.
കൊല്ലം എസ്എൻ കോളജ് ഫിസിക്സ്വിഭാഗം തലവൻ ഡോ. ശങ്കർ, അധ്യാപകരായ ഡോ.എസ്. പ്രശാന്ത്, ഡോ. എസ്. ശശാങ്കകുമാർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രഫ. പി.എൻ. തങ്കച്ചൻ, ജില്ലാപ്രസിഡന്റ് എൻ. ടെന്നിസൺ, പി. പി. പ്രശാന്ത് കുമാർ, മാനവ് ജ്യോതി എന്നിവർ വാനനിരീക്ഷണ പരിപാടിക്ക് നേതൃത്വം നൽകി.
13 ന് വലയങ്ങളെയും, ചന്ദ്രനിലെ ഗർത്തങ്ങളെയും വ്യാഴത്തിന്റെ ഗലീലിയോൻ ഉപഗ്രഹങ്ങളെയും സൗജന്യമായി കാണാൻ ഏവർക്കും അവസരമുണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9746755186,9037355829.