പോക്സോ കേസിൽ ബസ് ഡ്രൈവറും ക്ലീനറും പിടിയിൽ
1494890
Monday, January 13, 2025 6:29 AM IST
കൊല്ലം: സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ബസ് ഡ്രൈവറും ക്ലീനറും പോക്സോ കേസിൽ അറസ്റ്റിൽ. ക്ലീനർ തൃക്കോവിൽവട്ടം പാങ്ങോണം ചരുവിള പുത്തൻവീട്ടിൽ സാബു ( 53), ഡ്രൈവർ മുഖത്തല സുബിൻ ഭവനത്തിൽ സുഭാഷ് ( 51) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെപിടിയിലായത്.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുരേഷ് കുമാർ, ഗോപാലകൃഷ്ണൻ, എസ് സിപിഒ മനുലാൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.