അണുങ്ങൂർ റസിഡൻസിന്റെ കാരള്‍ സംഘം ഇറങ്ങി
1489668
Tuesday, December 24, 2024 6:04 AM IST
അഞ്ചല്‍: ആലഞ്ചേരി മേഖലയില്‍ ക്രിസ്മസ് വരവറിയിച്ച് അണുങ്ങൂർ റസിഡൻസ് അസോസിയേഷന്റെ കാരള്‍ സംഘം ഇക്കുറിയും എത്തി.
കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി പതിവ് തെറ്റിക്കാതെ ഇവര്‍ പ്രദേശത്ത് കരോള്‍ സംഘടിപ്പിക്കാറുണ്ട്. സ്ത്രീകള്‍ എന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ നിരവധിപേരാണ് കരോള്‍ സംഘത്തെ അനുഗമിക്കുന്നത്. ഈ വര്‍ഷത്തെ കരോള്‍ റസിഡൻസ് അസോസിയേഷന് പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.സി. ജയ്സൺ, ജി. ബാലചന്ദ്രൻ പിള്ള, എസ്. രഞ്ജിത്, മധുസൂദനൻ പിള്ള, സി.എല്‍. സുനിൽ കുമാർ, ജേക്കബ്, ലിമ ബിനു, പ്രീത ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.