തുയ്യം ലിറ്റിൽ ഫ്ലവർ യൂണിറ്റ് ക്രിസ്മസ് കുടുംബ സംഗമം നടത്തി
1489492
Monday, December 23, 2024 6:20 AM IST
കൊല്ലം: തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ലിറ്റിൽ ഫ്ലവർയൂണിറ്റ് ക്രിസ്മസ് കുടുംബ സംഗമം നടത്തി.തുയ്യം ഇടവക വികാരി ഫാ. ലെജു ഐസക്ക് ഉദ്ഘാടനം നിർവഹിച്ചു.
ക്രിസ്തുവിനൊപ്പം ജീവിക്കാൻ കഴിയുന്ന ആർക്കും നക്ഷത്ര ശോഭയുടെ വെളിച്ചം എന്നും പ്രത്യാശ നൽകുന്നതാണെന്ന് ഫാ.ലെജു ഐസക്ക് ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. തിന്മയ്ക്കെതിരെയുള്ള നന്മയുടെ വിജയമാണ് ക്രിസ്മസ്.
കരുണയുള്ള മനസുകളിൽ പുൽക്കൂടുകളിൽ തെളിയുന്ന നക്ഷത്ര വിളക്കുകൾ എന്നും ജീവിതത്തെ പ്രകാശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആനിമേറ്റർ ഷൈൻ ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
ജോസഫ് ആന്റണി, ഐവാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് തെരഞ്ഞെടുപ്പും ക്രിസ്മസ് അനുസ്മരണ ഗാനാലാപനവും നടന്നു.