വിളക്കുവെട്ടം ശ്രീനാരായണ പബ്ലിക് ലൈബ്രറി ബാലകലോത്സവം
1489493
Monday, December 23, 2024 6:20 AM IST
പുനലൂർ: വിളക്കുവെട്ടം ശ്രീനാരായണ പബ്ലിക് ലൈബ്രറി ബാല കലോത്സവം നടത്തി. തൊളിക്കോട് ഗവ.എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി. ഏബ്രഹാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സന്തോഷ് ജി. നാഥ് അധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് അലക്സ് മണ്ണൂർ കലാ മത്സരങ്ങൾ വിശദീകരിച്ചു.
സെക്രട്ടറി കെ.കെ. ബാബു, നാടക കലാകാരി വിളക്കുവെട്ടം പ്രസന്ന, കെപിഎംഎസ് താലൂക്ക് പ്രസിഡന്റ് എം. ജയൻ, ലൈബ്രറി ജോയിന്റ് സെക്രട്ടറി എസ്. കുമാർ, യു.പി. ഗിരീഷ്, ശ്രീജി ദിവാകരൻ, ആർട്ടിസ്റ്റ് സുകുമാരൻ, നിർവാഹക സമിതി അംഗങ്ങളായ രജനി സന്തോഷ്, വനിതാ സംഘം പ്രതിനിധി ആശാഗംഗ, ദേവി ശങ്കരി, ആതിര, അസിത ജയകുമാർ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ലൈബ്രേറിയൻ ദീപ്തി മത്സരങ്ങൾക്ക് നേതൃത്വം നൽകി. യുപി, ഹൈസ്കൂൾ തലങ്ങളിലായി കാവ്യാലാപനം, കാർട്ടൂൺ രചന, ചലച്ചിത്ര ഗാനം, ചിത്രരചന, മോണോ ആക്ട്, പ്രസംഗം, ഉപന്യാസ രചന, കവിതാ രചന, പ്രസംഗം എന്നീ വിഭാഗങ്ങളിൽ മത്സരം നടത്തി.