വൈഎംസിഎ ക്രിസ്മസ് ആഘോഷം കലയപുരം സങ്കേതത്തിൽ ഇന്ന്
1489142
Sunday, December 22, 2024 6:36 AM IST
കൊട്ടാരക്കര: വൈഎംസിഎ പുനലൂർ സബ് റീജൻ ക്രിസ്മസ് പുതുവത്സരാഘോഷം -ഹാർമണി 2024 ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുമെന്ന് സബ് റീജൻ ഭാരവാഹികളായ ഷിബു. കെ.ജോർജ്, ബിനു. കെ. ജോൺ, പി.ഒ. ജോൺ,
കലയപുരം വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഷുഗു. സി. തോമസ്, സെക്രട്ടറി ജി. ബേബിക്കുട്ടി എന്നിവർ അറിയിച്ചു.
മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും സംസ്ഥാന മുൻ ചെയർമാൻ ജോസ് ജി. ഉമ്മൻ ചാരിറ്റി സമർപ്പണവും നടത്തും.
ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടി ക്രിസ്മസ് സന്ദേശവും സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് പുതുവത്സര സന്ദേശവും നൽകും. ചെയർമാൻ ഡോ. ഏബ്രഹാം മാത്യു അധ്യക്ഷത വഹിക്കും.