കെട്ടിട വാടകയിലെ ജിഎസ്ടി ഒഴിവാക്കണം: വ്യാപാരി വ്യവസായി സമിതി
1489143
Sunday, December 22, 2024 6:36 AM IST
കൊല്ലം: വ്യാപാരികളുടെ വ്യാപാര കെട്ടിടങ്ങളുടെ വാടകയ്ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
എൻജിഒ ഹാളിൽ ചേർന്ന കൺവൻഷൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ ആർ. സന്തോഷ്, ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, കെ.കെ നിസാർ, അനില, ജയചന്ദ്രൻ, പീറ്റർ എഡ്വിൻ, വിജയകുമാർ, വൈ. രാജൻ, നന്ദകുമാർ, ദിനേശ് റാവു, സ്മിത, സി. അജയകുമാർ, സുനിൽ പനയറ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് - ആർ. രാധാകൃഷ്ണൻ, സെക്രട്ടറി -മഞ്ജു സുനിൽ, ട്രഷറർ - ആർ. സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു.