‘കൊല്ലം -ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് മുടങ്ങാതെ നടത്തണം
1489653
Tuesday, December 24, 2024 5:55 AM IST
കൊല്ലം: കൊല്ലം - ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്വകാര്യബസുകാർക്കായി സർവീസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായി ട്രാൻസ് പോർട്ട് എംപ്ലോയീസ് യൂണിയൻ എഐടിയുസി ആരോപിച്ചു.
2015 ൽ സർവീസ് ആരംഭിച്ച് 20 മിറ്റിട്ട് ഇടവിട്ട് സർവീസ് നടത്തുകയാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സർവീസ് നിർത്തിവയ്ക്കുകയും പിന്നീട് സർവീസ് നടത്തുകയുമാണ് ചെയ്യുന്നത്.
അതിനാൽ കളക്ഷൻ ഇല്ലാതാകുന്നു. ഈ രീതിയിൽ കളക്ഷൻ ഇല്ലാതാക്കിയശേഷം കൊല്ലം ഡിപ്പോയിലെ മൂന്ന് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഈ നടപടി ദിവസേന ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക്പോയി തിരിച്ചെത്തുന്ന അധ്യാപകർ, മറ്റ് ജീവനക്കാർ, കച്ചവടക്കാർ, വിദ്യാർഥികൾ എന്നിവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കുകയാണ്.
സ്വകാര്യബസ് സമയകൃത്യത പാലിക്കാറില്ല. കെഎസ്ആർടിസി കൃത്യ സമയത്ത് സർവീസ് നടത്തിയിരുന്നു. അതിനാൽ വിശ്വാസത്തോടെ യാത്ര ചെയ്യാൻ സഹായിച്ചിരുന്നു. ഷെഡ്യൂൾ വെട്ടിക്കുറച്ചതോടെ രാവിലെ ജോലിക്കെത്തുന്ന കണ്ടക്ടർ, ഡ്രൈവർ എന്നിവർക്ക് ഡ്യൂട്ടി കിട്ടാത്ത സാഹചര്യവും ഉണ്ട് .
മാസത്തിൽ 16 ഡ്യൂട്ടി ചെയ്താൽ മാത്രമേ ശമ്പളം കിട്ടുകയുള്ളൂ. കൊല്ലം -ചെങ്ങന്നൂർ സർവീസ് കൃത്യതയോടെ നടത്തണമെന്ന് കെഎസ്ടിഇയു -എഐടിയുസി കൊല്ലം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളപുരം സജി അധ്യക്ഷത വഹിച്ചു. എം.ടി. ശ്രീലാൽ, കെ.ആർ. രതീഷ്കുമാർ, കല്ലട പി. സോമൻ, എച്ച്. മിഥുലാജ്, സന്തോഷ് വി. നായർ, എസ്. കല എന്നിവർ പ്രസംഗിച്ചു.