ദേശീയ ട്രക്കിംഗ് ക്യാമ്പ് ചോഴിയക്കോട് തുടങ്ങി
1489659
Tuesday, December 24, 2024 6:04 AM IST
കുളത്തൂപ്പുഴ: ഒമ്പതാമത് കേരള ബറ്റാലിയൻ എൻസിസി കൊട്ടാരക്കരയുടെ നേതൃത്വത്തിൽ പശ്ചിമഘട്ട വനമേഖലയിൽ സംഘടിപ്പിക്കുന്ന ദേശീയ ട്രക്കിംഗ് ക്യാമ്പ് ചോഴിയക്കോട് അരിപ്പ പട്ടികവർഗ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ തുടങ്ങി.
സജ്ജീകരിച്ച ബേസ് ക്യാമ്പിൽ കേരള ലക്ഷദ്വീപ് മേഖലയിൽ നിന്നുള്ളവർക്ക് പുറമേ ഒഡീസിയ, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, പുതുച്ചേരി ഡയറക്ടറേറ്റിൽ നിന്നുള്ള 510 കേഡറ്റുകളാണ് പരിശീലനത്തിന് എത്തിയത്. ഇവരോടൊപ്പം 15 അസോസിയേറ്റ് എൻസിസി ഓഫീസർമാരും 50 ഓളം അനുബന്ധ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.
ബേസ് ക്യാമ്പിലെ പ്രകൃതി വനവന്യ മൃഗസംരക്ഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക, പുരാതന സ്മാരകങ്ങൾ സംരക്ഷിക്കുക എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും കേഡറ്റുകളെ ബോധവത്കരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് ക്യാമ്പ് കമാൻഡർ ജിനോ തങ്കച്ചൻ, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡർ ലെഫ്റ്റ് കേണൽ കെ.എസ്. വിനോദ് കുമാർ എന്നിവർ അറിയിച്ചു.രാവിലെ എൻസിസി ഗ്രൂപ്പ് ഹെഡ് കോട്ടേഴ്സ് ജി ഗ്രൂപ്പ് കമാൻഡർ സുരേഷ് ക്യാമ്പ് ഫ്ലാഗ് ഓഫ് ചെയ്തു. 28ന് ക്യാമ്പ് സമാപിക്കും.