വനം നിയമ ഭേദഗതി പിന്‍വലിക്കണം: സി. മോഹനന് പിള്ള
1489144
Sunday, December 22, 2024 6:36 AM IST
കുളത്തൂപ്പുഴ: അമിതാധികാരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നൽകുന്ന വനം നിയമത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിറക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് സി. മോഹനന് പിള്ള.
കുളത്തൂപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പൊതുജനങ്ങളെ യാതൊരു തെളിവുമില്ലാതെ കേസെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനടക്കമുള്ള വകുപ്പുകളാണ് വനം നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്കുന്ന പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം ഹനിച്ച് ഉദ്യോഗസ്ഥര്‍ക്ക് കടന്നു കയറാനുള്ള അവസരമൊരുക്കുന്ന നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ഗീതാ സുകുനാഥ് അധ്യക്ഷത വഹിച്ചു. റോയ് ഉമ്മന്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ രത്നാകരന്, ബേബി മാത്യു, അഡ്വ. ജോസഫ് ജോണ്‍, ശരണ്‍ ശശി, ഷാനവാസ് കുളത്തൂപ്പുഴ, പഞ്ചായത്തംഗങ്ങളായ പ്രസന്നകുമാരിയമ്മ, മേഴ്സി ജോര്‍ജ്, ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.