വൊക്കേഷണൽഹയർ സെക്കൻഡറി എൻഎസ്എസ് സഹവാസ ക്യാമ്പ് തുടങ്ങി
1489648
Tuesday, December 24, 2024 5:55 AM IST
കല്ലുവാതുക്കൽ: ചാത്തന്നൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വൊക്കേഷണൽ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് -ചിത്രലം - കല്ലുവാതുക്കൽ ഗവ. ഹൈസ്കൂളിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ജിവിഎച്ച്എസ്എസ് പിടിഎ വൈസ് പ്രസിഡന്റ് എസ്. സേതുലാൽ അധ്യക്ഷനായിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം ഡി.എൽ. അജയകുമാർ, സുവർണൻ പരവൂർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, കല്ലുവാതുക്കൽ ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ പ്രസിഡനന്റ് റീന, ചാത്തന്നൂർ ജിവിഎച്ച്എസ്എസ് പ്രഥമ അധ്യാപിക സി.എസ്. സബീല ബീവി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിൻസി. എൽ. സ്കറിയ, കല്ലുവാതുക്കൽ ഗവൺമെന്റ് ഹൈസ്കൂൾ പ്രഥമ അധ്യാപിക ജെസി വർഗീസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എസ്. രാഖി എന്നിവർ പ്രസംഗിച്ചു.