ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ എക്സലൻസ് അവാർഡ് പ്രശാന്ത് ചന്ദ്രന്
1489145
Sunday, December 22, 2024 6:36 AM IST
ശാസ്താംകോട്ട: ഈ വർഷത്തെ ബ്രൂക്ക് ഇന്റർനാഷണൽ എക്സലൻസ് അവാർഡിന് വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ചന്ദ്രനെ തെരഞ്ഞെടുത്തു. 50001 രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാർഡ്.
മികച്ച വിദ്യാഭ്യാസ നയങ്ങളും സാമൂഹിക സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്. ജനുവരി നാലിന് സ്കൂൾ വാർഷിക ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ബ്രൂക്ക് ഇന്റർനാഷണൽ ഡയറക്ടർ റവ. ഡോ. ഏബ്രഹാം തലോത്തിൽ, പ്രിൻസിപ്പൽ ബോണിഫേഷ്യാ വിൻസന്റ് എന്നിവർ അറിയിച്ചു.
ബിംസ്റ്റെക്കിന്റെ ഡയറക്ടറാണ് പ്രശാന്ത് ചന്ദ്രൻ. കൃഷി വികസന ക്ഷേമ ബോർഡ് ഡയറക്ടർ, തുറമുഖ കപ്പൽ ജലപാത ഡെപ്യൂട്ടി ഡയറക്ടർ, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.