ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: കുളത്തൂപ്പുഴ ഓവറോള്‍ ചാമ്പ്യന്മാര്
1489655
Tuesday, December 24, 2024 5:55 AM IST
അഞ്ചല്‍: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോസവത്തിന് സമാപനം. മൂന്നു ദിവസങ്ങളിലായി അഞ്ചലിലെ വിവിധ വേദികളിലും ഗ്രൗണ്ടുകളിലുമായി സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ജോസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി. ലൈലാബീവി, എം. ജയശ്രീ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മായാകുമാരി, ലേഖാ ഗോപാലകൃഷണന്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. മനീഷ്, ഇ.കെ. സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളോത്സവത്തിൽ കുളത്തൂപ്പുഴ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. 276 പോയിന്റുകള്‍ നേടിയാണ് കുളത്തൂപ്പുഴ ഒന്നാം സ്ഥാനത്ത് എത്തിയത്. 190 പോയിന്റുകള്‍ നേടി അലയമൺ രണ്ടാം സ്ഥാനത്തും, അഞ്ചൽ മൂന്നാം സ്ഥാനത്തും എത്തി. ഏരൂർ 153 പോയിന്റുകള്‍ നേടി നാലും, തെൻമല 53 പോയിന്റുകള്‍ നേടി അഞ്ചും, ഇടമുളക്കൽ 28 പോയിന്റുകള്‍ നേടി. കരവാളൂർ 14 പോയിന്റുകള്‍ നേടി ഏഴും, ആര്യങ്കാവ് ആറും പോയിന്റുകള്‍ നേടി എട്ടും സ്ഥാനത്ത് എത്തി.