ദുർമന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാൾ അറസ്റ്റിൽ
1489500
Monday, December 23, 2024 6:29 AM IST
കൊല്ലം: ദുർമന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാൾ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവൽ വീട്ടിൽ കുഞ്ഞുമോൻ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. വള്ളിക്കാവിലെ വാടക വീട്ടിലാണ് ദുർമന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്.
ദുർമന്ത്രവാദം, ആഭിചാരം, വ്യാജ ചികിത്സ എന്നിവയുടെ പേരിൽ പണം തട്ടിയെടുത്തിരുന്നതായി പോലീസ് അറിയിച്ചു. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
പണം തട്ടിയതിന് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ, റഹീം, എസ് സിപിഒ ഹാഷിം, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.