ശാസ്താംകോട്ട തടാകത്തില്‍ തമിഴ്നാട്ടുകാരനായ യുവാവ് മുങ്ങി മരിച്ചു
1489560
Monday, December 23, 2024 10:35 PM IST
കൊല്ലം: ശാസ്താംകോട്ട തടാകത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട്ടുകാരായ ഇരുചക്ര വാഹന മെക്കാനിക്ക് മുങ്ങി മരിച്ചു. തമിഴ്നാട് അംബാസമുദ്രം സ്വദേശി തിരിശങ്കര് (42) ആണ് മരിച്ചത്.
ഭരണിക്കാവിലെ ഇരുചക്ര വാഹന ഷോറൂമിലെ മെക്കാനിക്കായ തിരിശങ്കര് ഞായറാഴ്ച സന്ധ്യയോടെ സുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകത്തിലെ പുലിക്കുഴി കടവില്‍ കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടെ തിരിശങ്കറിനെ കാണാതായതോടെ സുഹൃത്ത് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നു ശാസ്താംകോട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ തടാകത്തില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊല്ലത്ത് പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു. ഭാര്യ കല്പകം. മക്കള്‍: വേല്ശെമ്മൊലിയന്, താമരഭര.