കുണ്ടറയില്‍ കുടുംബശ്രീ പ്രവർത്തകർക്കായി കണക്റ്റ് ഇ-ശ്രീ പദ്ധതി
1489507
Monday, December 23, 2024 6:29 AM IST
കുണ്ടറ: മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകർക്കായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യവുമായി കണക്റ്റ് ഇ-ശ്രീ പദ്ധതിക്ക് തുടക്കമായി. പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ കണക്റ്റ് കുണ്ടറയുടെ ഭാഗമായി ഇളമ്പള്ളൂർ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും ആപ്പുകളെയും കുറിച്ച് അവബോധം നൽകാനുള്ള മൊഡ്യൂളുകൾ തയാറാക്കിയിട്ടുണ്ട്.
ഇളമ്പളളൂർ പഞ്ചായത്തിൽ കുണ്ടറ ഐഎച്ച്ആർഡി കോളജിലെ പരിശീലനം നേടിയ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. സോഷ്യൽ എൻജിനീയറിംഗ് കൂട്ടായ്മയായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പാക്കുന്നത്.