കലാകാരന്മാർക്ക് അതിജീവന മാർഗമുണ്ടാക്കണം: സി.ആർ. മഹേഷ്
1489508
Monday, December 23, 2024 6:29 AM IST
പാരിപ്പള്ളി: ആഘോഷങ്ങൾ കലാപ്രവർത്തകരുടെയും, സംരംഭക- വ്യാപാര മേഖലകളിൽ ഉൾപ്പെടെ ഉള്ളവരുടെയും അതിജീവന മാർഗം കൂടിയായി കാണാൻ സർക്കാർ തയാറാകണമെന്ന് സി.ആർ. മഹേഷ് എംഎൽഎ.
കെപിസിസി സംസ്കാര സാഹിതി ചാത്തന്നൂർ നിയോജക മണ്ഡലം സാംസ്കാരിക കൂട്ടായ്മ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാര സാഹിതി നിയോജക മണ്ഡലം പ്രസിഡന്റ് കരിമ്പാലൂർ മണിലാൽ അധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, കെപിസിസി അംഗം നെടുങ്ങോലം രഘു,
പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി എൻ. ജയചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റുമാരായ ബിജുവിശ്വരാജൻ, ലത മോഹൻദാസ്, പരവൂർ നഗരസഭ അധ്യക്ഷ പി. ശ്രീജ, കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രദീഷ്കുമാർ, സംസ്കാരിക സാഹിതി ജില്ലാ സെക്രട്ടറി ഇക്ബാൽ,
നിയോജക മണ്ഡലം ജനറൽ കൺവീനർ ശശിധരൻ കോട്ടയ്ക്കേറം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ.ഡി. ലാൽ, ടി.എം. ഇക്ബാൽ വട്ടകുഴിയ്ക്കൽ മുരളി, പഞ്ചായത്ത് അംഗം റീന മംഗലത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. സിമ്മിലാൽ, സജീവ് സജിഗത്തിൽ, രാജു ചാവടി, ശശാങ്കൻ ഉണ്ണിത്താൻ, ബിനുവിജയൻ, അനിൽഅക്കാദമി, ബിജു കിഴക്കനേല, അനിൽ മണലുവിള, മുരളീധരൻ, ഷീല, നെട്ടയം റഹീം തുടങ്ങിയവർ പ്രസംഗിച്ചു.