പി.ടി. തോമസ് അനുസ്മരണം നടത്തി
1489494
Monday, December 23, 2024 6:20 AM IST
കൊല്ലം: തനിയ്ക്ക് ശരിയെന്ന് ഉത്തമബോധ്യമുള്ള വിഷയങ്ങളിൽ മറുവശത്ത് ആരെന്നു നോക്കാതെ നിലപാടുകളിൽ ഉറച്ചുനിന്ന് പൊരുതിയ ധീരയോദ്ധാവിനെയാണ് പി.ടി. തോമസിന്റെ മരണത്തിലൂടെ കേരളത്തിനു നഷ്ടമായതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ.
കൊല്ലം ഡിസിസി സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരിരുന്നു അവർ. ഡിസിസി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ അൻസാർ അസിസ്, ജി. ജയപ്രകാശ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, ഐ.ബി. ശങ്കരനാരായണ പിള്ള, മാനവ സംസ്കൃതി ജില്ലാ വൈസ് ചെയർമാൻ എം. മാത്യൂസ്,
വി.എസ്. ജോൺസൺ, അഷ്റഫ് വടക്കേവിള, ഷിഹാബുദീൻ കൂട്ടിക്കട ചന്ദ്രൻപിള്ള, ഉപേന്ദ്രൻ മങ്ങാട്, ജോസഫ് തോബിയസ്, ജസ്റ്റിൻ കണ്ടച്ചിറ എന്നിവർ പ്രസംഗിച്ചു.