ചവറയിൽ കുടിവെള്ളം എത്തിക്കുന്നില്ല: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1489658
Tuesday, December 24, 2024 5:55 AM IST
ചവറ : ചവറയിലെ കുടിവെള്ള പൈപ്പ് പൊട്ടിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാത്തതിലും പൈപ്പ് നന്നാക്കാന്‍ കാലതാമസമുണ്ടാക്കുന്നതിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ചവറ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയാണ് വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചത്. കുടിവെള്ളം എത്തിക്കാത്തതിനാലാണ് വള്ളത്തില്‍ കുടിവെള്ളം എടുക്കാന്‍ പോയ വീട്ടമ്മ മരിയ്ക്കാനിടയായ സഹചര്യം ഉണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.
കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശരത്ത് പട്ടത്താനം, സുഹൈല്‍, അനില്‍ കുമാര്‍, അനൂപ് പട്ടത്താനം, കൃഷ്ണ പ്രസാദ്, ഷബീര്‍ ഖാന്, ശ്യാം കുമാര്‍ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.