വഞ്ചിക്ലേമൻസിലെ ഭൂമി തീറെഴുതുന്നു: ബ്ലോക്ക് കോൺഗ്രസ്
1489501
Monday, December 23, 2024 6:29 AM IST
ചാത്തന്നൂർ: ചാത്തന്നൂർ വഞ്ചിക്ലേമൻസിലെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചാത്തന്നൂർ ഗവ. ഐടിഐയോട് ചേർന്ന ഒരു ഏക്കറോളം സ്ഥലം സർക്കാർ വൻകിട സ്വകാര്യ വ്യവസായിക്ക് കൈമാറിയിരിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, കെപിസിസി മുൻ അംഗം വി. വിജയമോഹനൻ, എം. തോമസ്, ജോൺ ഏബ്രഹാം, മൈലക്കാട് സുനിൽ,
സുഗതൻ പറമ്പിൽ, കല്ലുവാതുക്കൽ അജയകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ. ബിനോയി, കെ. ഷെരീഫ്, കെ. ജയചന്ദ്രൻ, ടി.എം. ഇക്ബാൽ ആർ. സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.