കിഴക്കേകല്ലട പഞ്ചായത്തിലേക്ക് സിപിഎം മാർച്ച് നടത്തി
1489654
Tuesday, December 24, 2024 5:55 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്തിൽ അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്നതായി ആരോപിച്ച് സിപിഎം കിഴക്കേ കല്ലട - ചിറ്റുമല ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
കുടുംബാരോഗ്യ കേന്ദ്രം വൈകുന്നേരം ആറുവരെ പ്രവർത്തിക്കക, ആംബുലൻസ് ഷെഡ് നിർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, പകൽ വീട് തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.
ചിറ്റുമലയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിച്ചു. യോഗം സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി ആർ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ചിറ്റുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വേലായുധൻ, എൻ. വിജയൻ, എം. ഷിബു , അഡ്വ.സി. ബിനു, അഡ്വ. സജി മാത്യൂ, അനിഷ് കെ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.