വേദനിക്കുന്നവരുമായുള്ള പങ്കുവയ്ക്കലാണ് ക്രിസ്മസ്: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1489490
Monday, December 23, 2024 6:20 AM IST
കലയപുരം: വേദനിക്കുന്നവരുമായുള്ള പങ്കുവയ്ക്കലാണ് യഥാർത്ഥ ക്രിസ്മസെന്നും അയൽക്കാരനെ നഷ്ടപ്പെട്ട ആധുനിക മനുഷ്യർ മനസിൽ മതിൽ പണിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും മലങ്കര കത്തോലിക്ക സഭ മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
വൈഎംസിഎ പുനലൂർ സബ് റീജിയൻ ക്രിസ്മസ് ആഘോഷം -ഹാർമണി 2024 കലയപുരം ആശ്രയ സങ്കേതത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധമായ സൗഹൃദത്തിലൂടെയും നിർമലമായ സ്നേഹത്തിലൂടെയും കാലത്തിന്റെ മാറ്റത്തെ മറി കടക്കാൻ സാധിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് മുൻ ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടിചാരിറ്റി സമർപ്പണവും നടത്തി.
കൊല്ലം സബ് റീജൻ ചെയർമാൻ കുളക്കട രാജു ക്രിസ്മസ് സന്ദേശവും സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് പുതുവത്സര സന്ദേശവും നൽകി. ചെയർമാൻ ഡോ. ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
തിരുവല്ല സബ് റീജിയൻ മുൻ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ ഷിബു. കെ.ജോർജ്, കലയപുരം വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഷുഗു. സി. തോമസ്, ബിനു. കെ. ജോൺ, സി.പി. ശാമുവേൽ, സഖറിയ വർഗീസ്, പി. ജോൺ, ലീലാമ്മ ജോർജ്, പി.ഒ. ജോൺ തലച്ചിറ, ജി. യോഹന്നാൻ കുട്ടി, ജി. ബേബിക്കുട്ടിഎന്നിവർ പ്രസംഗിച്ചു.