പെൻഷൻ പരിഷ്ക്കരണം നിഷേധിക്കരുത് : കെഎസ്എസ്പിഎ
1489503
Monday, December 23, 2024 6:29 AM IST
ചവറ: പന്ത്രണ്ടാം ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ അനിശ്ചിതമായി നീട്ടി പരിഷ്കരണം ഇല്ലാതാക്കുന്ന സർക്കാർ ശ്രമത്തെ പെൻഷൻ സംഘടനകൾ ഒന്നിച്ച് എതിർക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെഎസ്എസ്പിഎ ) ചവറ നിയോജക മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് പി.എം. വൈദ്യൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ്കുമാർ, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് എ.എ. റഷീദ്, സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, വൈസ് പ്രസിഡന്റുമാരായ എച്ച്. മാരിയത്ത് ബീവി, ജി. അജിത് കുമാർ, വനിതാ ഫോറം സംസ്ഥാന രക്ഷാധികാരി എ. നസീൻ ബീവി, ജില്ലാ ജോയിന്റ് സെക്രട്ടറി ജി. ദേവരാജൻ, ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ് കുമാര്‍, പൻമന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടന്‍ എന്നിവർ പ്രസംഗിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായി പി.ടൈറ്റസ് തെക്കുംഭാഗം -പ്രസിഡന്റ്, തുളസീധരന്‍പിള്ള തേവലക്കര -സെക്രട്ടറി, രാജന്ദ്രന് ചവറ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.