ഗാന്ധിദർശൻ സമിതി കൺവൻഷൻ നടത്തി
1489649
Tuesday, December 24, 2024 5:55 AM IST
ചാത്തന്നൂർ: ഗാന്ധി ദർശൻ സമിതി ചാത്തന്നൂർ നിയോജക മണ്ഡലം കൺവൻഷൻ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബു ജി. പട്ടത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വിശ്വരാജൻ, ബിജു പാരിപ്പള്ളി, നിജാബ് മൈലവിള, ഉളിയനാട് ജയൻ, ബി. അനിൽകുമാർ, അനിൽ പൂതക്കുളം, ആർ.ഡി. ലാൽ, എസ്. ജലജകുമാരി, രാധാകൃഷ്ണൻ ചാത്തന്നൂർ, ബിജു മീനമ്പലം, ജനാർദനൻ പിള്ള, ജി. രാജീവ്, ഷിബു കോട്ടക്കേറം, സുജിത, ആശാ മനോഹർ എന്നിവർ പ്രസംഗിച്ചു.
മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാനും സെമിനാർ, ക്വിസ് മത്സരം, ലഹരിക്കെതിരെ ബോധവത്കരണം, വായന മത്സരം, സാന്ത്വന സ്പർശം തുടങ്ങിയ പരിപാടികൾ ജനുവരി ഒന്നു മുതൽ 31വരെ നടത്തുവാനും തീരുമാനിച്ചു.