പുരസ്കാര സമർപ്പണം നടത്തി
1489650
Tuesday, December 24, 2024 5:55 AM IST
ചവറ: ഫ്രണ്ട്സ് തരംഗം സാഹിത്യ കലാ-സാംസ്കാരിക സംഘടനയുടെ മികച്ച പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ജനമിത്ര പുരസ്കാരവും 10001 രൂപയും പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ ചെയർമാൻ എൻ.എസ്. വിജയനോടൊപ്പം ഗ്രാപ്പിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ബേബിമാഅസുമ ഷമീറിന് പുരസ്കാരവും 10001 രൂപയും എൻ.കെ. പ്രേമചന്ദ്രൻ എംപി. സമ്മാനിച്ചു.
ആസാദ് ആശിർവാദ് അധ്യക്ഷത വഹിച്ചു. ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ മുതിർന്ന പൗരനെയും കവികളേയും സാമൂഹ്യ പ്രവർത്തകരേയും ആദരിച്ചു. കൊല്ലം ശേഖറിന്റെ അധ്യക്ഷതയിൽ കവിയരങ്ങ് നടന്നു. ആശ്രാമം ഉണ്ണികൃഷ്ണൻ ഗാനാലാപനവും നടത്തി.എസ്ആർകെ പിള്ള, സാബ് മുകുന്ദപുരം, സുരേഷ് ആർ. നായർ, ബാബുരാജ്, റോസ് ആനന്ദ്, മോഹൻനിഖിലം, കെ.ഇ. ബൈജു, അലക്സ്നെപ്പോളിയൻ എന്നിവർ പ്രസംഗിച്ചു.