ഫാത്തിമ മാതാ നാഷണൽ കോളജിൽ സപ്തദിന വിശേഷാൽ ക്യാന്പ് തുടങ്ങി
1489502
Monday, December 23, 2024 6:29 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന വിശേഷാൽ ക്യാമ്പിനു തുടക്കമായി. കൊല്ലം ജില്ലാ കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം നിർവഹിച്ചു.
പൊതു സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സിന്ത്യാ കാതറിൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജും എൻസിഡി നോഡൽ ഓഫീസറുമായ ഡോ. പി. പ്ലാസ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡിന്റു ഡോ. മഞ്ജു സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
തുടർന്ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ റാലി ഈസ്റ്റ് എസ്എച്ച് ഒ അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
കരാട്ടെ ഇൻസ്ട്രക്ടർ ഡോ. പീറ്റർ ഫിഡെയ്ൽസ് കരാട്ടെ ക്ലാസ് നയിക്കുകയും, ഡോ. സുഭാഷ് ,ഡോ. സിജിൻ എന്നിവർ മോട്ടിവേഷൻ ക്ലാസ് നയിക്കുകയും ചെയ്തു.