കെ. കരുണാകരൻ അനുസ്മരണ യോഗം
1489661
Tuesday, December 24, 2024 6:04 AM IST
ചാത്തന്നൂർ: ജാതി മത ചിന്തകൾക്ക് അതീതമായി പ്രവർത്തിച്ച് കേരള ജനതയെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നോട്ട് നയിച്ച നേതാവായിരുന്നു കെ. കരുണാകരനെന്ന് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ നെഹ്റു ഭവനിൽ സംഘടിപ്പിച്ച കെ.കരുണാകരൻ ചരമവാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ചിറക്കട നിസാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പ്രമോദ് കാരംകോട്, സുഗതൻ പറമ്പിൽ, ജി. തുളസീധരൻ കാവിൽ, എസ്.വി. ശാർങ്ദാസ്, ജി. രാധാകൃഷ്ണൻ, ചിറക്കര ഷാബു, കെ.എസ്. വിജയകുമാർ, ആർ. ശശാങ്കൻ ഉണ്ണിത്താൻ, ബി. മധു, കെ. രത്നകുമാർ, ജി.സന്തോഷ് കുമാർ, സി.ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിലെ അത്ഭുതമായിരുന്നതായി കെപിസിസി സെക്രട്ടറി ആർ. രാജശേഖരൻ
കെ. കരുണാകരൻ നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇന്ന് കേരളത്തിലെ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സാംസ്കാരിക സമിതി കൊല്ലത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് സജീവ് പരിശവിള അധ്യക്ഷ വഹിച്ചു. സമിതി ദേശീയ സെക്രട്ടറി സാബു ബെനഡിക്ട്, പ്രദീപ് വാര്യത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടാരക്കര: കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ 14-ാം ചരമവാർഷികം കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി. അലക്സ് അധ്യക്ഷത വഹിച്ചു. അനുസ്മരണയോഗം അഡ്വ. ബ്രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഒ. രാജൻ, കണ്ണാട്ടു രവി, എം. അമീർ, രാജൻ ബാബു, ദിനേശ് മംഗലശേരി, തോമസ് കടലാവിള, എം.സി. ജോൺസൺ, ഉണ്ണികൃഷ്ണൻ താമരകുടി, ജോൺ മത്തായി, വേണു അവണൂർ, ശാലിനി, അമീൻ, പി. ബാബു, ജോർജ് പണിക്കർ, സുധി നീലേശ്വരം, ജയചന്ദ്രൻതുടങ്ങിയവർ പ്രസംഗിച്ചു.
കരുണാകരനെ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ചവറ: മുന്‍ മുഖ്യമന്ത്രിയും യുഡിഎഫ് നേതാവുമായിരുന്ന കെ. കരുണാകരന്റെ14-ാമത് ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയൂസി ) ചവറ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു. മാമൂലയില്‍ സേതുക്കുട്ടൻ അധ്യക്ഷത വഹിച്ചു. നിഷാ സുനീഷ്, നിസാർ മേക്കാട്, യു.എ. ബഷീർ, ജോസഫ് ജോൺ, എന്നിവർ പ്രസംഗിച്ചു.
ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോലത്തു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. ജയപ്രകാശ് അധ്യക്ഷനായി. ചിത്രാലയം രാമചന്ദ്രൻ, ബാബുജി പട്ടത്താനം, ഇ. റഷീദ്, റോസ് ആനന്ദ്, ചവറ ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് നീണ്ടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം യുഡിഎഫ് ജില്ലാ ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പവിഴപ്പറമ്പില് പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. മിത്രൻ, സതീശൻ, സന്തോഷ്, ജാക്സൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.