കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു
1489559
Monday, December 23, 2024 10:35 PM IST
കൊട്ടാരക്കര: കെഎസ്ആർടി സി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊട്ടാരക്കര കിഴക്കേ തെരുവ് അരിങ്ങയിൽ വിഷ്ണു (29) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.30 ഓടയാണ് അപകടം. കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപം അശ്രദ്ധമായി വന്ന ബസിടിച്ചാണ് അപകടമുണ്ടായത്.
സ്റ്റാന്റിലെത്തിയ അനുജനെ കൂട്ടികൊണ്ടു പോകാൻ എത്തിയതായിരുന്നു വിഷ്ണു. കൊട്ടാരക്കര പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.