കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അറസ്റ്റിൽ
1489509
Monday, December 23, 2024 6:31 AM IST
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, വയനകം, കൈപ്പള്ളിൽ വീട്ടിൽ തരുണ്‍ ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
ഡിസംബർ ആറിന് പ്രയാർ സ്വദേശിയായ ഷൈജുവും തരുണും തമ്മിൽ ഓച്ചിറ ജംഗ്ഷനിൽ വച്ച് തർക്കമുണ്ടായി. തരുൺ കത്തി ഉപയോഗിച്ച് കുത്തി.
ഷൈജുവിന്റെ കൈയിലെ അസ്ഥിക്ക് പൊട്ടലും ആഴത്തിലുള്ള മുറിവും ഉണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് തരുണ്‍. ഓച്ചിറ സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്വത്തിൽ എസ് സിപിഒ അനു, അനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.