മുക്കുത്തോട് ഗവ.യുപി സ്കൂളിൽ കെജി ഫെസ്റ്റ് സംഘടിപ്പിച്ചു
1489491
Monday, December 23, 2024 6:20 AM IST
മുക്കുത്തോട്: ഗവ.യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും നഴ്സറി കുട്ടികളുടെ കലോത്സവം കെജി ഫെസ്റ്റും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷിജു അധ്യക്ഷത വഹിച്ചു. ചവറ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം മാസ്റ്റർ ധ്യാൻ വിശ്വാസ് മുഖ്യാതിഥിയായി.
വാർഡ് അംഗം സരോജിനി, എസ്എംസി ചെയർമാൻ അഡ്വ. മെർലിൻ, ജയകുമാർ, സ്വാതിക എന്നിവർ പ്രസംഗിച്ചു. മുൻ പ്രഥമാധ്യാപിക മായ, യുകെജി ക്ലാസിലെ കുട്ടികളുടെ കോൺവൊക്കേഷൻ സമ്മാനദാനം നിർവഹിച്ചു. രുന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് പ്രിൻസി റീന തോമസ് സ്വാഗതം പറഞ്ഞു. തുടർന്ന് നഴ്സറി കുട്ടികളുടെ കലാപരിപാടികൾ നടന്നു.