ആർട്ടിസ്റ്റ് ജയരാജ് ചിറ്റുമലയുടെ നിര്യാണത്തിൽ അനുശോചിച്ചു
1489506
Monday, December 23, 2024 6:29 AM IST
കുണ്ടറ: ആർട്ടിസ്റ്റ് ജയരാജ് ചിറ്റുമലയുടെ നിര്യാണത്തിൽ കിഴക്കേ കല്ലട സി വി കെ എം ഹയർസെക്കൻഡറി സ്കൂളിന് സമീപം ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. അഡ്വ. സി.ബിനു. അധ്യക്ഷത വഹിച്ചു. ജെ. അജിത്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്.എൽ. സജികുമാർ, സി. സന്തോഷ്, കോശി അലക്സ്, പെരുമ്പു ഴഗോപാലകൃഷ്ണ പിള്ള, ആർ.ജി. രതീഷ്, എൻ.എസ്. ശാന്തകുമാർ, ജി. വേലായുധൻ,
ആർതർ ലോറൻസ്, സുരേഷ് ലോറൻസ്, ശ്രീധരൻ, പി.പി. ജോസഫ്, ശരത്, സുമേഷ് ആനന്ദ്, ബി. വസന്തകുമാർ, എ. ചാൾസ്, രാജേന്ദ്രൻ ചാക്കേൽ എന്നിവർ പ്രസംഗിച്ചു.